തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ഡോ ടി.പി. സെന്‍കുമാറിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി.
2009- 11 കാലയളവില്‍ സെന്‍കുമാര്‍ കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ (കെടിഡിഎഫ്സി) മാനേജിംഗ് ഡയറക്ടറായിരിക്കെ സ്വകാര്യവ്യക്തിക്ക് 50 കോടി രൂപയുടെ വായ്പ ക്രമവിരുദ്ധമായി നല്‍കിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
അവധിയില്‍ കഴിഞ്ഞ കാലത്ത് ചികിത്സയിലാണെന്നു കാണിക്കാന്‍ സെന്‍കുമാര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഒപി ടിക്കറ്റും ഹാജരാക്കി ശമ്പള ആനൂകൂല്യം പറ്റാന്‍ ശ്രമിച്ചെന്നാണു ഹര്‍ജിയിലെ മറ്റൊരു ആരോപണം.
ഈ പരാതികള്‍ അന്വേഷിക്കണമെന്നാണു പാച്ചല്ലൂര്‍ സ്വദേശിയും നഗരസഭ മുന്‍ കൗണ്‍സിലറുമായ എ.ജെ. സുക്കാര്‍ണോ നല്കിയ ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: