കോഴിക്കോട്: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാവില്ലെന്ന് സി.പി.ഐ ദേശീയ എക്സികുട്ടീവ് അംഗം ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ക്ക് ഒരുതരത്തിലും നല്ലതല്ലാത്ത പദ്ധതിയാണിത്. ഭൂമിയിലെവിടെയും ഇത്തരം പദ്ധതി വിജയം കണ്ടിട്ടില്ല. പലയിടത്തും ഇത്തരം വന്‍കിട പദ്ധതികള്‍ ഉപേക്ഷിക്കുകയാണ്.
1982ലെ കണക്കിനെ അടിസ്ഥാനമാക്കി 2017ലെ ജലത്തിന്റെ ലഭ്യത മനസിലാക്കാനാവില്ല. സമവായമുണ്ടാക്കി പദ്ധതി മുന്നോട്ടുകൊണ്ടുപോവാനാവില്ലെന്നും പദ്ധതി വേണ്ടെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: