ഉതുപ്പ് വര്‍ഗീസിന് ജാമ്യം അനുവദിച്ചു

Thursday 10 August 2017 11:43 pm IST

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യ പ്രതി കോട്ടയം പുതുപ്പള്ളി സ്വദേശി ഉതുപ്പ് വര്‍ഗീസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത വകയില്‍ 300 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ മാര്‍ച്ച് 29 നാണ് ഉതുപ്പ് വര്‍ഗീസ് നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത്. അന്നു മുതല്‍ റിമാന്‍ഡില്‍ കഴിയുന്ന ഉതുപ്പ് വര്‍ഗീസിന് പത്ത് ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ ജാമ്യവും വ്യവസ്ഥ ചെയ്താണ് ജാമ്യം നല്‍കിയത്. ജാമ്യം നേടി പുറത്തിറങ്ങി ഒരു മാസത്തിനുള്ളില്‍ ഉതുപ്പ് വര്‍ഗീസ് 50 ലക്ഷം രൂപ കോടതിയില്‍ കെട്ടി വെക്കണമെന്ന പ്രത്യേക വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളം വിട്ടു പോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം എന്നിങ്ങനെയുള്ള വ്യവസ്ഥകളും ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.