നെഗേറ്റെവ്‌ വികാരങ്ങളെ മാറ്റിയെടുക്കുക

Friday 15 July 2011 1:46 am IST

"ഈ ജീവിതത്തില്‍ ആളുകള്‍ക്ക്‌ വളരെ കഷ്ടപ്പെടേണ്ടി വരുന്നതെന്തുകൊണ്ട്‌?" ഒരു ശിഷ്യന്‍ ചോദിച്ചു. "കഷ്ടപ്പാടിന്‌ കാരണം അവരുടെ പ്രതീക്ഷകളും വിശ്വാസങ്ങളുമാണ്‌." - ഗുരു മറുപടി പറഞ്ഞു. ഇത്‌ ശ്രദ്ധിക്കൂ. തന്റെ വിശ്വാസം കാരണം കഷ്ടപ്പാടനുഭവിക്കുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. "എന്തായിരുന്നു അവളുടെ വിശ്വാസം?" ശിഷ്യന്‍ ചോദിച്ചു. "തന്റെ പാദത്തിന്റെ അളവ്‌ എട്ടാണെങ്കിലും തനിക്ക്‌ ആറ്‌ എന്ന അളവുള്ള ഷൂ പാകമാകുമെന്ന്‌ അവള്‍ വിശ്വസിച്ചു." ഗുരു മറുപടി പറഞ്ഞു. ഒരു നെഗേറ്റെവ്‌ വിശ്വാസം അല്ലെങ്കില്‍ നെഗേറ്റെവം വികാരം തീവ്രത കുറഞ്ഞ താഴ്‌ന്ന തലത്തില്‍ നിന്നാണ്‌ ഉയരുന്നത്‌. തീവ്രത കൂടിയ തലത്തില്‍ നിന്നാണ്‌ പോസിറ്റീവ്‌ വിശ്വാസങ്ങളും വികാരങ്ങളും ഉയരുന്നത്‌. ജീവിതത്തില്‍ ഉയര്‍ന്ന തരംഗങ്ങള്‍ ലഭിക്കുവാന്‍ തീവ്രത കൂടിയ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയാണ്‌ പ്രവര്‍ത്തിക്കേണ്ടത്‌. തീവ്രത കൂടിയ തരംഗങ്ങള്‍ എപ്പോഴും ലഭ്യമാണ്‌. പക്ഷേ, മിക്കപ്പോഴും നാം നമ്മുടെ ജീവിതത്തിന്റെ ജനാലകള്‍ അടച്ചിടുകയാണ്‌ ചെയ്യുന്നത്‌. നെഗേറ്റെവ്‌ വികാരങ്ങള്‍ കാരണം നമ്മുടെ വ്യക്തിബന്ധങ്ങളിലും ജോലിയിലും അസ്വസ്ഥതകളേറുന്നു. മികച്ച ഫലമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനുപകരം നെഗേറ്റെവ്‌ വികാരങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നാം ശ്രദ്ധ ചെലുത്തുന്നു. ജീവിതത്തില്‍ കൂടുതല്‍ സ്കോര്‍ ചെയ്യുന്നതിലും മനസ്സില്‍ കണക്കുകള്‍ സൂകഷിെക്കുന്നതിലും നമുക്ക്‌ താല്‍പ്പര്യം കൂടുന്നു. അതുകൊണ്ട്‌ ശുദ്ധീകരിക്കപ്പെടുന്നതിലൂടെ ആത്മീയമായി മാത്രമല്ല മെച്ചമുണ്ടാകുക, നമ്മുടെ പ്രവൃത്തികളിലും അത്‌ പ്രതിഫലിക്കുന്നു. നെഗേറ്റെവ്‌ വികാരങ്ങളെ ശുദ്ധീകരിക്കുന്നതിനായി തന്നെ നീക്കങ്ങള്‍ ചെയ്യേണ്ടത്‌ അത്തരം വികാരങ്ങള്‍ക്ക്‌ അടിമപ്പെടാതിരിക്കുകയാണ്‌. നിങ്ങള്‍ക്ക്‌ അസൂയ തോന്നുമ്പോള്‍ അത്തരം ചിന്തകള്‍ക്ക്‌ പ്രാധാന്യം കൊടുക്കാതെയും അവയെ പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുക. നിസാര കാര്യങ്ങള്‍ പറഞ്ഞ്‌ അത്തരം ചന്തകളെ പിന്താങ്ങാതിരിക്കുക. വിശദീകരണങ്ങള്‍ നല്‍കി നെഗേററെ്വ്‌ ചിന്തകളെ ശക്തിപ്പെടുത്താതിരിക്കുക. സ്വന്തം മനസ്സില്‍ തോന്നുന്ന കാരണങ്ങള്‍ പറഞ്ഞ്‌ ആ ചിന്തകള്‍ക്ക്‌ ഒരു തരത്തിലുള്ള പ്രാധാന്യവും നല്‍കാതിരിക്കുക. ആ ചിന്തകളെ അതിന്റെ വഴിക്ക്‌ വിടുക. ആ ചിന്തകളെ വെറുതെ നിരീക്ഷിക്കുക മാത്രം ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ അവയുടെ ശക്തികുറഞ്ഞ്‌ അവ ഇല്ലാതാകും. നെഗേറ്റെവ്‌ ചിന്തകള്‍ ഉണ്ടാകുമ്പോള്‍ അതിന്‌ വിപരീതമായ രീതിയില്‍ ചിന്തിക്കുക. ഉദാഹരണത്തിന്‌ നിങ്ങള്‍ ആരെയെങ്കിലും വെറുക്കുന്നുവെങ്കില്‍ അയാളെ സ്നേഹിക്കാന്‍ പഠിക്കുക. വേറുപ്പെന്ന വികാരത്തില്‍ സ്നേഹമെന്ന ഊര്‍ജ്ജം നിറയ്ക്കുക. വെറുക്കുന്ന ആളിലേക്ക്‌ മനസ്സുകൊണ്ട്‌ സ്നേഹം ചൊരിയുക. അപ്പോള്‍ വെറുപ്പെന്ന വികാരം പതുക്കെ അപ്രത്യക്ഷമാകും. ഇതിന്‌ 'പ്രതിപക്ഷ ഭാവന' എന്നുപറയുന്നു. ഒരാളുടെ മനസ്സില്‍ വളരെക്കുറിച്ച്‌ നെഗേറ്റെവ്‌ ഊര്‍ജ്ജമേയുള്ളൂവെങ്കില്‍ പോസിറ്റീവ്‌ ഊര്‍ജ്ജം അയാള്‍ ചെയ്യുന്ന ജോലികളില്‍ ദൃശ്യമാകും. പ്രതീക്ഷിക്കുന്ന ഫലങ്ങള്‍ നേടാനായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ഒരാളുടെ ഊര്‍ജ്ജത്തെ ഉപയോഗപ്പെടുത്താന്‍ കഴിയും. മനസ്സിലെ ഊര്‍ജ്ജം ഒരിക്കലും പാഴായിപ്പോകാനിടയാക്കരുത്‌. തീവ്രത കൂടിയ തരംഗങ്ങള്‍ നേടാന്‍ നെഗേറ്റെവ്‌ വികാരങ്ങള്‍ തടസമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.