ഹിന്ദുസമാജം വെല്ലുവിളികളെ അതിജീവിച്ചു : ജഗദീഷ് കാരന്ത്

Thursday 10 August 2017 11:55 pm IST

ഹിന്ദു ഐക്യവേദി സംസ്ഥാന പഠനശിബിരം കൊളത്തൂര്‍ അദ്വൈതാശ്രമം
ബ്രഹ്മചാരി വേദചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

കല്‍പ്പറ്റ/മീനങ്ങാടി : മതഭീകരവാദത്തിന്റെയും മതപരിവര്‍ത്തനത്തിന്റെയും വിഘടനവാദ-വിധ്വംസക പ്രേരണാ ശക്തികളുടെയും വെല്ലുവിളികളെയും അതിജീവിക്കാന്‍ ഹിന്ദുസമാജത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ഹിന്ദു ജാഗരണ്‍മഞ്ച് ക്ഷേത്രീയ സംഘടനാസെക്രട്ടറി ജഗദീഷ് കാരന്ത്. വയനാട് മീനങ്ങാടിയില്‍ നടന്നുവരുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പഠനശിബിരത്തിന്റെ ഉദ്ഘാടനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാഷ്ട്ര വിരുദ്ധശക്തികള്‍ക്ക് ഭാരതത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ കഴിയുമെങ്കിലും അതിനെയെല്ലാം ചെറുത്തുതോല്‍പ്പിക്കാന്‍ ആധുനിക കാലഘട്ടത്തിലും ഹിന്ദുസമാജത്തിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ബ്രഹ്മചാരി വേദചൈതന്യ ശിബിരം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ ഇ.എസ്.ബിജു, കെ.പി.ഹരിദാസ്, സംഘടനാ സെക്രട്ടറി സി.ബാബു, സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍, ഉപാധ്യക്ഷന്മാരായ സി.പി.വിജയന്‍, കെ.വി.ശിവന്‍, ക്യാപ്റ്റന്‍ സുന്ദരം, സെക്രട്ടറിമാരായ പി.വി.മുരളീധരന്‍, കെ.പ്രഭാകരന്‍, കെ.ഷൈനു, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യര്‍ കെ.ജി.സുരേഷ്ബാബു, സി.കെ.ബാലകൃഷ്ണന്‍, അഡ്വ.കെ.അശോകന്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.