ആലപ്പുഴ: പ്രസിദ്ധമായ നെഹ്റു ട്രോഫി ജലോത്സവം നാളെ പുന്നമടക്കായലില്‍ അരങ്ങേറും. ചരിത്രത്തില്‍ ഏറ്റവും കുടൂതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന വള്ളംകളിയുടെ ഒരുക്കം പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ചുണ്ടന് മത്സര ഇനത്തില്‍ 20 വള്ളങ്ങളും പ്രദര്‍ശന മത്സരത്തില്‍ നാലും ഉള്‍പ്പെടെ 24 വളളങ്ങള്‍ പങ്കെടുക്കും. അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒമ്പത് വെപ്പ് എ ഗ്രേഡ് വള്ളവും ആറ് വെപ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളന്‍ വള്ളവും തെക്കനോടിയില്‍ മൂന്നുവീതം തറ, കെട്ടു വള്ളവും മത്സരത്തില്‍ മാറ്റുരയ്ക്കും. രാവിലെ 11 ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍ നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് വള്ളംകളി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ഡോ. റ്റി.എം. തോമസ് ഐസക്, ജി. സുധാകരന്, പി. തിലോത്തമന്, കടകംപള്ളി സുരേന്ദ്രന്, തോമസ് ചാണ്ടി, ഇ. ചന്ദ്രശേഖരന്, മാത്യു റ്റി. തോമസ്, കടന്നപ്പള്ളി രാമചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: