ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കത്തുവ ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആളില്ലാ ഡ്രോണ്‍ തകര്‍ന്നു വീണു. കത്തുവ ജില്ലയിലെ നഡോളി മേഖലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
പോലീസിന്റെയും വ്യോമസേനാ അധികൃതരുടെയും നേതൃത്വത്തില്‍ സംഭവ സ്ഥലത്ത് പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: