കൊച്ചി: ചെറായി ബീച്ചില്‍ യുവതിയെ യുവാവ് കുത്തി കൊന്നു. വരാപ്പുഴ സ്വദേശി ശീതളാണ്(30) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. യുവതിക്ക് ആറു തവണ കുത്തേറ്റിട്ടുണ്ട്. ആക്രമണത്തിനു ശേഷം ഓടിരക്ഷപ്പെട്ട കോട്ടയം സ്വദേശിയായ കേബിള്‍ ടിവി ഓപ്പറേറ്റര്‍ പ്രശാന്തിനെ പോലീസ് പിന്നീട് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പിഎസ്സി കോച്ചിംഗ് സ്ഥാപനത്തില്‍ വന്ന യുവതി പിന്നീട് യുവാവിനൊപ്പം ബീച്ചില്‍ എത്തുകയായിരുന്നു. ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം യുവതിയുടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
കുത്തേറ്റതിനെ തുടര്‍ന്ന് സമീപത്തെ റിസോര്‍ട്ടിലേയ്ക്ക് പ്രാണരക്ഷാര്‍ത്ഥം ഓടികയറിയ യുവതിയെ റിസോര്‍ട്ടിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ആദ്യം ചെറായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മുറിവുകള്‍ ഗുരുതരമായതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എങ്കിലും മരണം സംഭവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: