കേരള സര്‍ക്കാരിന് അല്‍ഷിമേഴ്‌സ്: എന്‍ജിഒ സംഘ്

Friday 11 August 2017 1:22 pm IST

കൊല്ലം: അധികാരത്തിലേറിയ ശേഷം നല്‍കിയ ഉറപ്പുകളെല്ലാം മറക്കുന്ന അല്‍ഷിമേഴ്‌സ് ബാധിച്ച സര്‍ക്കാരാണ് കേരളത്തില്‍ ഭരണം നടത്തുന്നതെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ട്രഷറര്‍ എം.ആര്‍. അജിത്കുമാര്‍ പറഞ്ഞു. എന്‍ജിഒ സംഘ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുമെന്ന ഉറപ്പ് ഇടത് സര്‍ക്കാര്‍ മറന്ന് പോയിരിക്കുന്നു. രാഷ്ട്രീയ പ്രേരിത സ്ഥലമാറ്റം ഉണ്ടാവില്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് പാഴായി. ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി ജീവനക്കാരന്റെ ബുദ്ധിമുട്ടില്‍ സര്‍ക്കാര്‍ സന്തോഷം കണ്ടെത്തുന്നു. വകുപ്പുകളുടെ കാര്യക്ഷമതയും ജന്മനന്മയും കണക്കിലെടുക്കാതെ നടത്തുന്ന നടപടികള്‍ എത്രയും വേഗം അവസാനിപ്പിക്കണം. കേരള സിവില്‍ സര്‍വ്വീസില്‍ താലിബാനിസം നടപ്പാക്കാനാണ് എന്‍ജിഒ യുണിയന്റെ ശ്രമമമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ബോണസും ഫെസ്റ്റിവല്‍ അലവന്‍സും വര്‍ദ്ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് എ. ഉദയകുമാര്‍ അദ്ധ്യക്ഷനായി. ബിഎംഎസ് കൊല്ലം ജില്ലാ സെക്രട്ടറി റ്റി. രാജേന്ദ്രന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. ബിജെപി ദക്ഷണിമേഖല ജനറല്‍ സെക്രട്ടറി എം.എസ്. ശ്യാംകുമാര്‍, ദേശീയ അദ്ധ്യാപക പരിഷത് ദക്ഷണിമേഖല സെക്രട്ടറി ശ്രീരംഗം ശംഭു, ഫെറ്റോ ജില്ലാ സെക്രട്ടറി എസ്.കെ. ദിലീപ്കുമാര്‍, പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ പ്രസിഡന്റ് ഡോ. വി.ശശിധരന്‍നായര്‍, മുന്‍സിപ്പല്‍ എംപ്ലോയീസ് സംഘ് സംസ്ഥാന സമിതിയംഗം ബാലചന്ദ്രന്‍, എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണപിള്ള, എ.എന്‍. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌ക്കാരിക സമ്മേളനം ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സതീഷ് ചന്ദ്രന്‍ മുട്ടത്തറ മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് സംസ്ഥാന സമിതിയംഗം എസ്.സുരേഷ്‌കുമാര്‍ അദ്ധ്യക്ഷനായി. എ.പി. ഗോപകുമാര്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.