സാന്‍ ഫ്രാന്‍സിസ്കോ: ഗൂഗിളില്‍ സ്ത്രീകള്‍ക്ക് സ്ഥാനമുണ്ടെന്ന് സി.ഇ.ഒ പിസുന്ദര് പിച്ചെ. സോഫ്റ്റ്വെയര് വ്യവസായങ്ങളില്‍ സ്ത്രീകള്‍ക്ക് സ്ഥാനമുണ്ട്. ഗൂഗിളിലും നിങ്ങള്‍ക്ക് സ്ഥാനമുണ്ട്. മറിച്ച് പറയാന്‍ ആരെയും അനുവദിക്കില്ല.
ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്. ഗൂഗ്ള്‍ കാമ്പസില്‍ സ്ത്രീകളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പിച്ചെ.
നേരത്തെ, ജൈവിക ഘടന അനുസരിച്ച് സ്ത്രീകള്‍ക്ക് പറ്റിയ ജോലിയല്ല എഞ്ചിനീയറിംഗ് എന്നു കാണിച്ച് ഗൂഗ്ളിന്റെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അയച്ച സന്ദേശം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് സി.ഇ.ഒയുടെ പ്രസ്താവന.
ഗൂഗിള്‍ ജീവനക്കാരുടെ ഇന്ന് നടക്കേണ്ടിയിരുന്ന യോഗം വ്യാഴാഴ്ച രാത്രിയോടെ റദ്ദാക്കിയിരുന്നു. എഞ്ചിനീയര്‍മാര്‍ ലോകത്തെല്ലാവര്‍ക്കും വേണ്ടി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നവരാണ്. ലോകത്തിലെ എല്ലാ പ്രതിനിധികളെയും അതിനായി തങ്ങള്‍ക്കാവശ്യമുണ്ടെന്നും പിച്ചെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: