കണ്ണൂര്‍:ഹരിത കേരളം മിഷന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം കാംപയിന് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന് നഗരത്തില്‍ സംഘടിപ്പിച്ച വിളംബര ജാഥ മേയര്‍ ഇ.പി.ലത ഫഌഗ് ഓഫ് ചെയ്തു. കാംപയിന് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഒപ്പുശേഖരണത്തിന്റെ ഉദ്ഘാടനം മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കലക്ടറേറ്റ് പരിസരത്ത് വച്ച് നടത്തിയ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.പി.ജയബാലന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം, ജൈവ മാലിന്യങ്ങള്‍ സ്വന്തം നിലയില്‍ സംസ്ക്കരിക്കും, അജൈവ മാലിന്യങ്ങള്‍ വൃത്തിയാക്കി പാഴ്വസ്തു ശേഖരിക്കുന്നവര്‍ക്ക് കൈമാറും എന്നീ പ്രഖ്യാപനങ്ങള്‍ക്കു കീഴെയാണ് ജനങ്ങളില്‍ നിന്ന് ഒപ്പ് ശേഖരണം നടത്തുന്നത്.
സ്വാതന്ത്ര്യദിനമായ 15ന് ആരംഭിക്കുന്ന മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം കാംപയിന്റെ ഭാഗമായുള്ള ശുചിത്വ സര്‍വേ ജില്ലയില്‍ നേരത്തേ ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: