കണ്ണൂര്‍:ചാല വെള്ളൂരില്ലം എല്‍പി സ്കൂളില്‍ നിര്‍മിച്ച ശതാബ്ദി സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം 13 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി മോഹനന് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ എല്‍എസ്എസ് വിജയികള്‍ക്ക് ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ലക്ഷ്മി ഉപഹാരം നല്‍കും. മുഖ്യമന്ത്രിയുടെ സന്ദേശത്തിനുള്ള മറുപടിക്കത്ത് എഴുതി വിജയിച്ച് വിദ്യാര്‍ത്ഥിക്കുള്ള ഉപഹാരവിതരണം കടമ്പൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഗിരീശനും എന്‍ഡോവ്മെന്റ് വിതരണം കെ.ശോഭയും നിര്‍മാണ പങ്കാളിത്ത ഉപഹാരസമര്‍പ്പണം ചെമ്പിലോട് പഞ്ചായത്ത് മെമ്പര്‍ പി.ബാലകൃഷ്ണനും നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: