ഓണം കൈത്തറിമേള നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Friday 11 August 2017 6:29 pm IST

കണ്ണൂര്‍:ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണനമേള നാളെ വൈകീട്ട് 4 മണിക്ക് കലക്‌ട്രേറ്റ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പി.കെ ശ്രീമതി എംപി ആദ്യവില്‍പ്പന നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഏറ്റുവാങ്ങും. കൈത്തറി വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം മേയര്‍ ഇ.പി.ലത നിര്‍വ്വഹിക്കും. കാന്‍ലൂം ലോഗോ ഇ.പി ജയരാജന്‍ എംഎല്‍എ പ്രകാശനം ചെയ്യും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തും. സപ്തംബര്‍ 3 വരെ നടക്കുന്ന മേളയില്‍ 82 സ്റ്റാളുകളിലായി ജില്ലയിലെ പ്രമുഖ കൈത്തറി സംഘങ്ങളും തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള സംഘങ്ങളും ഉത്പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിക്കും. കൈത്തറി സംഘങ്ങള്‍ക്ക് പുറമെ ഹാന്റക്‌സ്, ഹാന്‍വീവ്, കയര്‍, ദിനേശ് തുടങ്ങി സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും. സംസ്ഥാന സര്‍കാറും കൈത്തറി ടെക്‌സ്റ്റൈല്‍സ് വകുപ്പും സംസ്ഥാനത്തൊട്ടാകെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ കൈത്തറി വികസന സമിതി എന്നിവ സംയുക്തമായാണ് ജില്ലയില്‍ മേള സംഘടിപ്പിക്കുന്നത്. 20 ശതമാനം റിബേറ്റോടെ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന മേളയില്‍ 8 കോടി രൂപയുടെ വില്‍പ്പനയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.