കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ കാണാന്‍ അമ്മ സരോജം എത്തി. ജാമ്യാപേക്ഷ പലവട്ടം തള്ളിയതിനെത്തുടര്‍ന്ന് നിരാശയിലായിരുന്ന ദിലീപിന് അമ്മയുടെ വരവ് ആശ്വാസമായി.
ദിലീപിന്റെ സഹോദരന് അനൂപിനൊപ്പമാണ് ഇന്നലെ സരോജം ജയിലിലെത്തിയത്. പത്ത് മിനിറ്റോളം ദിലീപുമായി അമ്മ സംസാരിച്ചു. ജയിലിലായ ശേഷം ആദ്യമായാണ് ദിലീപ്, അമ്മയെ കാണുന്നത്.
ഒരു മാസത്തിലേറെയായി ദിലീപ് ജയിലിലാണ്. ദിലീപിന്റെ ആരോഗ്യ സ്ഥിതി മോശമെന്നു പ്രചാരണമുണ്ടായിരുന്നു. ഇതാകാം മകനെ കാണാന്‍ സരോജത്തെ പ്രേരിപ്പിച്ചത്. തന്നെയാരും ജയിലില്‍ വന്നു കാണരുതെന്ന് മുന്‍പ് ദിലീപ് പറഞ്ഞിരുന്നു. സഹോദരന് അനൂപ് മാത്രമാണ് നേരത്തെ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: