ഓഹരി വിപണിയില്‍ ഇടിവ്; സെന്‍സെക്സ് 318 പോയന്റ് താഴ്ന്നു
Friday 11 August 2017 5:47 pm IST
മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 317.74 പോയന്റ് താഴ്ന്ന് 31213.59ലും നിഫ്റ്റി 109.45 പോയന്റ് നഷ്ടത്തില്‍ 9710.80-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1525 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1003 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. മികച്ച പാദഫലം പുറത്തുവിട്ടെങ്കിലും കിട്ടാക്കടത്തില്‍ വര്‍ധനയുണ്ടായതിനെതുടര്‍ന്ന് എസ്ബിഐയുടെ ഓഹരി വില ആറ് ശതമാനത്തോളം ഇടിഞ്ഞു. ഡോ.റെഡ്ഡീസ് ലാബ്, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, വിപ്രോ, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ഹിന്‍ഡാല്‍കോ, എസ്ബിഐ, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു. ഓഗസ്റ്റ് മാസത്തില്‍ ഇതുവരെ സെന്‍സെക്സിന് 1200 പോയന്റും നിഫ്റ്റിക്ക് 300 പോയന്റുമാണ് നഷ്ടമായത്.