എബിവിപി പ്രവര്‍ത്തകന് നേരെ എസ്എഫ്‌ഐ അക്രമം

Friday 11 August 2017 8:40 pm IST

ചൊക്ലി:എബിവിപി പ്രവര്‍ത്തകന് നേരെ എസ്എഫ്‌ഐ അക്രമം. ചൊക്ലി രാമവിലാസം എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനുമായ അജിന്‍ ജനാര്‍ദ്ദനനെ(16)യാണ് എസ്എഫ്‌ഐ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും കയ്യില്‍ കെട്ടിയ രക്ഷാബന്ധന്‍ പൊട്ടിച്ചു ചാടുകയും ചെയ്തത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന രക്ഷാബന്ധന്‍ ചടങ്ങ് അലങ്കോലപ്പെടുത്താനും എസ്എഫ്‌ഐ സംഘം ശ്രമിച്ചിരുന്നു. അക്രമം സംബന്ധിച്ച് അജിന്‍ ചൊക്ലി പോലീസില്‍ പരാതി നല്‍കി. സ്‌കൂളുകളില്‍ നടന്നുവരുന്ന രക്ഷാബന്ധന്‍ മഹോത്സവങ്ങള്‍ വ്യാപകമായ രീതിയില്‍ അലങ്കോലപ്പെടുത്താന്‍ എസ്എഫ്‌ഐയുടെ ഭാഗത്തുനിന്നും കുറെ ദിവസങ്ങളായി നീക്കം നടന്നുവരികയാണ്. എസ്എഫ്‌ഐയുടെ നടപടിയില്‍ എബിവിപി ജില്ലാ സമിതി പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.