അധ്യാപക ഒഴിവ്

Friday 11 August 2017 7:31 pm IST

കാസര്‍കോട്: ജി.വി.എച്ച്.എസ്. മൊഗ്രാല്‍ സ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ എച്ച്.എസ്.എ ഇംഗ്ലീഷ്, അറബിക്, ഗണിതം എന്നീ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 14ന് രാവിലെ 11 ന് കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. കാസര്‍കോട്: തൃക്കരിപ്പൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നടപ്പ് അദ്ധ്യയനവര്‍ഷം ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 17-ന് രാവിലെ 10 മണിക്ക് പോളിടെക്‌നിക്കില്‍ നടക്കുന്ന എഴുത്തുപരീക്ഷയിലും തുടര്‍ന്ന് നടക്കുന്ന കൂടിക്കാഴ്ചയിലും യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിചയസര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം രാവിലെ 9.30നു മുമ്പായി പോളിടെക്‌നിക്കില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04672211400.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.