ലുലു ഡിജെക്‌സ് 2017ന് ലുലു മാളില്‍ തുടക്കം

Friday 11 August 2017 7:42 pm IST

ലുലു ഡിജെക്‌സ് നിക്കോണ്‍ ഷിന്‍ഗോ ഉദ്ഘാടനം ചെയ്യുന്നു. എഡ്ഡി ചെന്‍, സുധീഷ് നായര്‍, ദാസ് ദാമോദരന്‍, ജമാല്‍ പി എ, എം എ അനൂപ്, റിപ്പോസലി, ഷഫീഖ് അലിയാര്‍, പി യു നിയാസ് തുടങ്ങിയവര്‍ സമീപം.

കൊച്ചി: ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങളുടെ കേരളത്തിലെ ഏറ്റവും വലിയ പ്രദര്‍ശന വില്‍പന മേളയായ ലുലു ഡിജെക്‌സ് 2017ന് ലുലു മാളില്‍ തുടക്കമായി. നിക്കോണ്‍ ജപ്പാന്‍ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ നിക്കോണ്‍ ഷിന്‍ഗോ ഉദ്ഘാടനം ചെയ്തു. എംഎസ്‌ഐ തായ്‌വാനില്‍ നിന്നുള്ള എഡ്ഡി ചെന്‍ മുഖ്യാതിഥിയായി. ലുലു റീട്ടെയ്ല്‍ ജിഎം സുധീഷ് നായര്‍, ബയിംഗ് മാനേജര്‍ ദാസ് ദാമോദരന്‍, ജമാല്‍ പി എ, എം എ അനൂപ്, റിപ്പോസലി, ഷഫീഖ് അലിയാര്‍, പി യു നിയാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ആഗസ്റ്റ് 15 വരെ നീളുന്ന മേളയില്‍ പ്രമുഖ റീട്ടെയ്‌ലര്‍മാരുടെയും ലോകത്തെമ്പാടുമുള്ള പ്രമുഖ ബ്രാന്‍ഡുകളുടെയും ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണി വന്‍ വിലക്കുറവിലും ഇ എം ഐ സ്‌കീമുകളിലും സ്വന്തമാക്കാം. എല്‍ ജി, സാംസങ്, സോണി, എയ്‌സര്‍, പാനാസോണിക്, ഐക്ലിബോ തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ടാബ്ലറ്റുകള്‍, എച്ച് ഡി ടിവികള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, ഗെയ്മിംഗ് കണ്‍സോളുകള്‍ തുടങ്ങി എല്ലാത്തരം ഇലക്ട്രോണിക് ഉല്‍പന്നങ്ങളും ലഭ്യമാണ്.

പഴയ ഗെയിം കണ്‍സോള്‍ നല്‍കി പുതിയത് സ്വന്തമാക്കാനുള്ള അവസരം, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലേലം എന്നിവയുള്‍പ്പെടെയുള്ള നിരവധി ആകര്‍ഷണങ്ങള്‍ ഇക്കുറിയുണ്ട്. ഗെയ്മിംഗ് സോണും പുതിയ പ്രോഡക്ടുകളുടെ ലോഞ്ചും ഡിജെക്‌സിന്റെ ഭാഗമായി ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.