കൊച്ചി: എഡിജിപി ടോമിന് ജെ. തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചതിനെതിരെ ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നല്കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ എഡിജിപി പദവിയില്‍ നിന്ന് ഫയര്‍ ഫോഴ്സ് മേധാവിയായി നിയമിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
തുടര്‍ന്നാണ് ഡിവിഷന് ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയത്. സുപ്രീം കോടതി ഉത്തരവു പ്രകാരം ടി.പി. സെന്‍കുമാര്‍ പോലീസ് മേധാവിയായി ചുമതല ഏല്ക്കുന്നതിനു മുമ്പ് തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചത് സെന്‍കുമാറിനെ നിരീക്ഷിക്കാനാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: