മുഹമ്മ: കേരള യൂണിവേഴ്സിറ്റി നാലാം സെമസ്റ്റര്‍ ബിഎസ്സി കെമസ്ട്രി വിദ്യാര്‍ഥികള്‍ക്കായി കോംപ്ലിമെന്ററി മാത്തമാറ്റിക്സ് പരീക്ഷയില്‍ 60 മാര്‍ക്കിനുള്ള ചോദ്യവും സിലബസിന് പുറത്തുനിന്ന്. ആകെ 80 മാര്‍ക്കിനായിരുന്നു ചോദ്യങ്ങള്‍. അപ്സ്ട്രാക് ആള്‍ജിബ്രാ ആന്റ് ലീനിയര്‍ ട്രാന്‍സ്ഫോര്‍മേഷന്‍സ് വിഭാഗത്തിലെ ചോദ്യങ്ങളാണ് കുട്ടികളെ വട്ടം കറക്കിയത്.
ചോദ്യപേപ്പറിലെ 1, 2, 4, 7, 12, മുതല്‍ 19, 24മുതല്‍ 30,33 എന്നീ ചോദ്യങ്ങളും 35-ാം ചോദ്യത്തിന്റെ ഒരു ഭാഗവുമാണ് സിലബസിന് പുറത്ത് നിന്നുള്ളത്. ചേര്‍ത്തല എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇത് സംബന്ധിച്ച് കേരള യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: