കട്ടപ്പന: മുനിയറയില്‍ ഉരുള്‍പൊട്ടി ഒരേക്കറോളം കൃഷിയിടം നശിച്ചു. മുനിയറ മുള്ളരിക്കുടി റോഡിന് സമീപമാണ് ഉരുള്‍ പൊട്ടിയത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പുത്തന്‍പുരയ്ക്കല്‍ ഏലിക്കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഒരേക്കറോളം സ്ഥലമാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയത്. നിരവധി ജാതികളും, കുരുമുളക,് കമുക്, കൊക്കോ തുടങ്ങിയവയും നശിച്ചു.
കൂടാതെ കപ്പ, ചേമ്പ്, ചേന തുടങ്ങിയ തന്നാണ്ടുവിളകളും നശിച്ചിട്ടുണ്ട്. ഏലിക്കുട്ടിയുടെ വീടും ഇപ്പോള്‍ അപകട ഭീക്ഷണിയിലാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ മണ്ണിടിച്ചില്‍ ഭീതിയിലാണ് പ്രദേശവാസികള്‍. നിരവധി കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: