പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരല്‍ 'ദില്‍ബര്‍ 2017'

Friday 11 August 2017 8:42 pm IST

മലപ്പുറം: വെളിമുക്ക് ക്രസന്റ് സ്റ്റുഡന്റ്‌സ് സെന്റര്‍ ബോര്‍ഡിംഗ് മദ്രസയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഒത്തു ചേരല്‍ 'ദില്‍ബര്‍' 12, 13 തീയതികളില്‍ സ്‌കൂളില്‍ വെച്ച് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 12ന് രണ്ടു മണിക്ക് പ്രവാസി മീറ്റ് എ. പി. അബ്ദുല്‍ ഗഫൂര്‍ മൗലവി ഉദ്ഘാടനം ചെയ്യും. നാലുമണിക്ക് കായിക മത്സരങ്ങള്‍ നടക്കും. രാത്രി എട്ടിന് സര്‍ഗ സന്ധ്യ. 13ന് രാവിലെ ഒന്‍പതിന് ആഗോള സംഗമവേദി പി. കെ. കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും. പൂര്‍വ്വ വിദ്യാര്‍ഥികള്‍ സമര്‍പ്പിക്കുന്ന ഓഡിറ്റോറിയം പദ്ധതി ശിലാസ്ഥാപനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ. പി. അബ്ദുല്‍ വഹാബ് ഓര്‍മ്മപുസ്തകം പ്രകാശനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ഗുരുവന്ദനം പരിപാടി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാവുദ്ദീന്‍ കൂരിയാട് നദ്‌വി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് സമാപന സംഗമം മന്ത്രി കെ. ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. ക്രസന്റ് ഗ്ലോബല്‍ അലുംമ്‌നി അവാര്‍ഡുകള്‍ സി. പി. കുഞ്ഞുമുഹമ്മദ്, എഫ്. എം. ഫാറൂഖ്, ഡോ. പി. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ക്ക് നല്കും. 25000 രൂപയും ഫലകവുമാണ് അവാര്‍ഡ്. വാര്‍ത്താ സമ്മേളനത്തില്‍ ഹാജി പി. കെ. മുഹമ്മദ്, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദര്‍, പി. അന്‍വര്‍ സാദത്ത്, പാലകത്ത് യഹ്യ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.