കണ്ണൂര്‍:കേരള സര്‍ക്കാര്‍,കൈത്തറി ആന്റ് ടെക്സ്റ്റയില്‍സ് വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, കൈത്തറി വികസനസമിതി എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള 13ന് ആരംഭിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അബ്ദുള്‍ മജീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 13 ന് വൈകുന്നേരം 4 മണിക്ക് കലക്ടറേറ്റ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന് കടന്നപ്പളളി അധ്യക്ഷത വഹിക്കും. കോര്പ്പറേഷന് മേയര്‍ ഇ.പി.ലത കൈത്തറി വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പനയുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും ആദ്യവില്‍പ്പന പി.കെ.ശ്രീമതി എംപിയും നിര്‍വ്വഹിക്കും. ഇ.പി.ജയരാജന് എംഎല്‍എ കാന്‍ലൂം ലോഗോ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ആദ്യ വില്‍പ്പന സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: