വണ്ടിപ്പെരിയാറില്‍ പ്ലാസ്റ്റിക് നിരോധനം പ്രഹസനം

Friday 11 August 2017 8:43 pm IST

പീരുമേട്: വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ സജീവമായിട്ടും ബന്ധപ്പെട്ടവര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് 50 മൈക്രോണിന് താഴെയുള്ള അളവിലെ പ്ലാസ്റ്റിക് ബാഗുകളും മറ്റും നിരോധിച്ചത്. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ വ്യാപാരികള്‍ പരസ്യമായാണ് ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ ഗ്ലാസുകളും ഇവിടങ്ങളിള്‍ വില്‍ക്കുന്നുണ്ട്. കൂടുതല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാവുന്ന നിരോധിത പ്ലാസ്റ്റിക് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.