നിയമലംഘനം 105 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Friday 11 August 2017 9:03 pm IST

കല്‍പ്പറ്റ: മോട്ടോര്‍ വാഹന വകുപ്പ് വിവിധ നിയമലംഘനങ്ങള്‍ക്ക് ജില്ലയില്‍ 105 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 56900 രൂപ പിഴ ഈടാക്കുകയും ചെയ്തു. നിയമം ലംഘിച്ച് സര്‍വീസ് നടത്തിയ 35 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. പ്രവര്‍ത്തനക്ഷമതയില്ലാത്ത ഒരു ബസ്സിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്തു. നിശ്ചിത റൂട്ട് മാറി ഓടിയ രണ്ട് ബസ്സുകള്‍ പിടിക്കുകയും സ്പീഡ് ഗവേര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാത്ത നാല് ബസ്സുകളുടെ സര്‍വീസ് നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കി. അപകടകരമായി വാഹനം ഓടിച്ചതിന് നാല് പേര്‍ക്കെതിരെ നടപടിയെടുത്തു. മൊൈബല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ച നാല് പേരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. എയര്‍ഹോണ്‍ ഉപയോഗിച്ച ആറ് ബസ്സുകള്‍ക്കെതിരെയും സ്റ്റീരിയോ ഘടിപ്പിച്ച 8 ബസ്സുകള്‍ക്കെതിരെ നടപടിയെടുത്തു. സീനിയര്‍ സിറ്റിസണ്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള സീറ്റ് റിസര്‍വേഷന്‍ ലഭ്യമാക്കാത്ത 9 ബസ്സുടമകള്‍ക്കെതിരെ കേസെടുത്തു. അപകടകരമായി വാഹനങ്ങള്‍ ഓടിക്കുന്നതിനെതിരെയും നിയമലംഘനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ എം.മനോഹരന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.