കല്‍പ്പറ്റ/മീനങ്ങാടി : ഹിന്ദു ജനസംഖ്യാ തകര്‍ച്ചയുടെ പ്രധാന കാരണം മതപരിവര്‍ത്തന ശ്രമങ്ങളാണെന്ന് ഡോ. സി.ഐ. ഐസക്. വയനാട് മീനങ്ങാടിയില്‍ നടക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പഠനശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവനവും വിദ്യാഭ്യാസവും മുന്‍നിര്‍ത്തി മതപരിവര്‍ത്തനം നടത്തുകയെന്ന സംഘടിത മതസമൂഹത്തിന്റെ അജണ്ട ഫലപ്രദമായി നടപ്പാക്കുന്നതില്‍ വിജയിച്ചതിന്റെ ഫലമാണ് കേരളത്തില്‍ ഹിന്ദു ജനസംഖ്യയുടെ തകര്‍ച്ചക്ക് മുഖ്യകാരണം. ഹിന്ദു ഭൂരിപക്ഷമായി നിലനില്‍ക്കേണ്ടത് ഇതരമതസമൂഹങ്ങളുടെ ആവശ്യമാണെന്നുള്ള ചിന്തകള്‍ ക്രൈസ്തവ സമൂഹത്തിന്റെ ഉള്ളിലും ചര്‍ച്ചക്ക് വിധേയമാക്കാന്‍ അവസരമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി സെക്രട്ടറിമാരായ അഡ്വ. രമേശ് കൂട്ടാല, ശശി കമ്മട്ടേരി, ജന്മഭൂമി കോഴിക്കോട് ബ്യൂറോ ചീഫ് എം.ബാലകൃഷ്ണന്, ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍.ഹരികൃഷ്ണകുമാര്‍, വിശ്വസംവാദ കേന്ദ്രം സംയോജകന്‍ എം.കെ.സുഭാഷ് എന്നിവര്‍ ക്ലാസ്സെടുത്തു.
ഇന്ന് നാല് മണിക്ക് നടക്കുന്ന സമാപന സഭയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. ഭാരതീയ യുക്തിവാദി സംഘം പ്രസിഡന്റ് അബ്ദുള്‍ അലി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.വി.ബാബു തുടങ്ങിയവര്‍ ക്ലാസെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: