ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ നിയമാവലികള്‍ അനുസരിക്കാത്ത വള്ളങ്ങളെയും അതിലുള്ള തുഴക്കാരെയും കണ്ടെത്തുന്നതിനും മറ്റ് നിയമലംഘകരെ കണ്ടെത്തുന്നതിനും വീഡിയോ കാമറകള്‍ ഏര്‍പ്പെടുത്തി. ഇത്തരക്കാരുടെ പേരില്‍ കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണ്.
മത്സരസമയം കായലില്‍ ചാടി ട്രാക്കില്‍ കയറിയും മറ്റും മത്സരം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരെ മത്സരം അലങ്കോലപ്പെടുത്തിയതായി കണ്ട് അറസ്റ്റ് ചെയ്ത് കര്‍ശന നിയമനടപടി സ്വീകരിക്കും. വള്ളംകളി നടക്കുന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും മറ്റും മദ്യപാനം തടയുന്നതിന് റെയ്ഡുകള്‍ നടത്താന്‍ ഷാഡോ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: