അവാര്‍ഡ് നൈറ്റും സാംസ്‌കാരിക സമ്മേളനം

Friday 11 August 2017 9:43 pm IST

കോട്ടയം: നാഷണല്‍ അസോസിയേഷന്‍ ഓഫ് മലയാളം ആര്‍ട്ടിസ്റ്റ്‌സ് സപ്തംബര്‍ 30 ന് കോട്ടയം തിരുനക്കര മൈതാനിയില്‍ സാംസ്‌കാരിക സമ്മേളനവും അവാര്‍ഡ് നൈറ്റും മെഗാഷോയും സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് രവീന്ദ്രന്‍ എരുമേലി പത്രസമ്മേളനത്തില്‍ പറഞ്ഞു. വിവിധ മേഖലയില്‍ സേവനം അനുഷ്ഠിക്കുന്ന ഇരുപതോളം വ്യക്തികളെ അവാര്‍ഡ് നല്‍കി ആദരിക്കും.ദീപശിഖ പ്രയാണം,സാംസ്‌കാരിക ഘോഷയാത്ര,ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശനം,ടിനി ടോമിന്റെ മെഗാഷോ എന്നിവ നടക്കും. അനസ് ബി., എബിന്‍ രാജ്, ബാബു കുരുവിള, അയ്മനം സാജന്‍, സുമംഗല നായര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.