മലപ്പുറത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ നടപടി വിവാദമാകുന്നു

Friday 11 August 2017 9:45 pm IST

മലപ്പുറം: ഒരു ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രണ്ടുതരത്തില്‍ യൂണിഫോം നടപ്പിലാക്കി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്കും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും പ്രത്യേകം യൂണിഫോമാണ് മലപ്പുറം പാണ്ടിക്കാട് അല്‍-ഫാറൂഖ് ഇംഗ്ലീഷ് മീഡിയം ഒരുക്കിയിരിക്കുന്നത്. പഠനനിലവാരത്തില്‍ മുന്നിലെത്താന്‍ കുട്ടികള്‍ തമ്മില്‍ മത്സരിക്കുമെന്നാണ് പ്രധാനാദ്ധ്യാപകന്റെ വാദം. പക്ഷേ ഇതിനെതിരെ കുട്ടികളും രക്ഷിതാക്കളും ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. എന്നാല്‍ ഈ വേര്‍തിരിവ് മാറ്റാന്‍ മനേജ്മെന്റ് തയാറായിട്ടില്ല. ഇത്തരത്തിലുള്ള വേര്‍തിരിവ് കുട്ടികളില്‍ കൂടുതല്‍ മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നും യൂണിഫോം ഏകീകരിക്കണമെന്നും ചൈല്‍ഡ്‌ലൈന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ നിലപാടില്‍ സ്‌കൂള്‍ അധികൃതര്‍ ഉറച്ചു നില്‍ക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.