സംസ്‌കൃത ദിനാഘോഷം

Friday 11 August 2017 9:46 pm IST

കോട്ടയം: മൂലവട്ടം അമൃതവിദ്യാലയത്തില്‍ സംസ്‌കൃതദിനാഘോഷം നടന്നു. പാലാ സെന്റ് തോമസ് കോളേജിലെ സംസ്‌കൃത വിഭാഗം മുന്‍ മേധാവി പ്രൊഫ. സി.ടി. ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സൗഹൃദമായ ജീവിതം എങ്ങിനെ സാധ്യമാകുമെന്ന് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ ഋഷീശ്വരന്മാര്‍ നമ്മെ പഠിപ്പിച്ചിരുന്നു. വായു, ജലം, സസ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഔഷധങ്ങളാണെന്ന അറിവ് സംസ്‌കൃതത്തിലൂടെ നമുക്ക് ലഭിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും സംസ്‌ക്കരിക്കപ്പെട്ട ഭാഷയാണ് സംസ്‌കൃതം, അത് നമ്മെ സംസ്‌കാരമുള്ളവരാക്കി തീര്‍ക്കുന്നുവെന്ന് ഫ്രാന്‍സീസ് പറഞ്ഞു. ഹെഡ്മിട്രസ് ജാന്‍സി.എം.ആന്‍ഡ്രൂസ്, പിടിഎ പ്രസിഡന്റ് ബിലു.കെ.സി, സംസ്‌കൃത അദ്ധ്യാപിക ബിന്ദു.കെ.നായര്‍ എന്നിവര്‍ സംസാരിച്ചു. ശാസ്ത്ര-വ്യവഹാര പ്രദര്‍ശിനിയും സംസ്‌കൃതഗാനാലാപനവും സംഘടിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.