കോട്ടയം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ ദക്ഷിണ മേഖലാ കേന്ദ്രത്തില്‍ ആരംഭിക്കുന്ന മലയാളം ജേര്‍ണലിസം കോഴ്സിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് നാഗമ്പടം ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നടക്കുന്ന ചടങ്ങില്‍ ഐഐഎംസി ഡയറക്ടര്‍ ജനറല്‍ കെ.ജി.സുരേഷ് നിര്‍വ്വഹിക്കും.
സാഹിത്യകാരന് പ്രൊഫ.എസ്.ശിവദാസ് അദ്ധ്യക്ഷനാകുന്ന യോഗത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകരായ ടി.കെ.രാജഗോപാല്‍, സെര്‍ജി ആന്റണി, കെ.ഡി.ഹരികുമാര്‍, റോബിന് തോമസ്, പ്രസ് ക്ലബ് സെക്രട്ടറി ഷാലു മാത്യു, റീജിയനല്‍ ഡയറക്ടര്‍ ഡോ.അനില്‍ കുമാര്‍ വടവാതൂര്‍, മലയാളം കോഴ്സ് ഡയറക്ടര്‍ ദീപു ജോയി എന്നിവര്‍ സംസാരിക്കും. പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഭാരത സര്‍ക്കാര്‍ ആരംഭിക്കുന്ന മൂന്നാമത്തെ ഭാഷാ പത്രപ്രവര്‍ത്തന കോഴ്സാണിത്. ഐഐഎംസി കോട്ടയത്ത് നടത്തുന്ന ഇംഗ്ലീഷ് ജേര്‍ണലിസം കോഴ്സിനു പുറമെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: