സി.ബി. സോമന്‍ അനുസ്മരണം ഇന്ന്

Friday 11 August 2017 9:48 pm IST

കോട്ടയം: ജന്മഭൂമി കോട്ടയം യൂണിറ്റ് മാനേജരായിരിക്കേ അന്തരിച്ച സി.ബി.സോമന്‍ അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 4ന് കോട്ടയം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഹാളില്‍ നടക്കും. ജന്മഭൂമി ഡയറക്ടര്‍ വി. സദാശിവന്‍ അദ്ധ്യക്ഷനാകും. ജന്മഭൂമി മാനേജിങ് ഡറക്ടര്‍ എം. രാധാകൃഷ്ണന്‍, ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്കപ്രമുഖ് കെ.ബി. ശ്രീകുമാര്‍, വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.എന്‍. സജികുമാര്‍, ബിഎംഎസ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.എന്‍. നളിനാക്ഷന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്, ജന്മഭൂമി യൂണിറ്റ് മാനേജര്‍ ഇന്‍ചാര്‍ജ്ജ് എം.വി. ഉണ്ണികൃഷ്ണന്‍, ഭാരത് ഹയറിംഗ് ഏജന്‍സി ഉടമ എം.എന്‍.ബാലകൃഷ്ണന്‍, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ആര്‍.സാനു എന്നിവര്‍ സംസാരിക്കും.