കഞ്ചാവ് കേസില്‍ പ്രതികള്‍ പിടിയില്‍

Friday 11 August 2017 9:55 pm IST

  കട്ടപ്പന: വിവിധ കേസുകളില്‍ കട്ടപ്പന എക്‌സൈസ് 3 പേരെ അറസ്റ്റു ചെയ്തു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ രണ്ട് കഞ്ചാവ് കേസും ഒരു അബ്കാരി കേസുമാണ് പിടിച്ചത്. കോളേജില്‍ വില്‍പ്പനക്കായി എത്തിച്ച 25 പൊതി കഞ്ചാവുമായി പുറ്റടി ഹോളി ക്രോസ് കോളേജ് സമീപത്തുനിന്നും ഒരാള്‍ പിടിയിലായി. മണിയംപ്പെട്ടി കോളനിയില്‍ സ്വാമിതേവര്‍ (48), തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 15 പൊതി കഞ്ചാവുമായി കൊച്ചറ സ്വദേശി ആലുങ്കല്‍ സജി(43) എന്നിവരും പിടിയിലായി. ചക്കുപള്ളം ആറാംമൈലില്‍ വില്‍പ്പനക്കിടെ 3 മൂന്ന് ലിറ്റര്‍ മദ്യവുമായി ഒട്ടകത്തലമേട് കാരില്‍കിച്ചേരിയില്‍ വീട്ടില്‍ ജോണ്‍(61) പിടിയിലായി. ഇയാള്‍ മുമ്പ് രണ്ട് അബ്കാരി കേസില്‍ പ്രതിയുമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് നിജുമോന്‍, ഉദ്യോഗസ്ഥരായ പി കെ സുരേഷ്, സനല്‍നാദ് ശര്‍മ്മ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.