അര്‍ബുദ ബാധിതരായ കുട്ടികള്‍ക്ക് സഹായം ബണ്ടില്‍ ഓഫ് ഹോപ്‌സിന് തുടക്കം

Friday 11 August 2017 10:07 pm IST

കോഴിക്കോട്: അര്‍ബുദ ബാധിതരായ കുട്ടികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ ചികിത്സയും പുനരധിവാസവും നല്‍കി വരുന്ന ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ ബണ്ടില്‍ ഓഫ് ഹോപ്‌സ് കെയര്‍ കിറ്റ് വിതരണത്തിന് തുടക്കമായി. ജില്ലാ കളക്ടര്‍ യു.വി ജോസ് നിര്‍വ്വഹിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ഐഎംസിഎച്ച് സില്‍വര്‍ ജൂബിലി ഹാളിലായിരുന്നു ചടങ്ങ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അര്‍ബുദ ചികിത്സാ വിഭാഗത്തില്‍ കഴിയുന്ന 30 കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനുമാണ് ആദ്യഘട്ടത്തില്‍ കെയര്‍ കിറ്റുകള്‍ സൗജന്യമായി നല്‍കുന്നത്. ഒരു കുട്ടിയില്‍ അര്‍ബുദ രോഗം തിരിച്ചറിഞ്ഞ് ആ കുട്ടിയെ പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചുകഴിയുമ്പോള്‍ മുതല്‍ കുട്ടിക്കും ഒപ്പമുളള കുടുംബാംഗങ്ങള്‍ക്കും ആശുപത്രിയില്‍ വേണ്ട അവശ്യ വസ്തുക്കളെല്ലാം ഒരു കെയര്‍ കിറ്റായി നല്‍കുകയാണ് ബണ്ടില്‍ ഓഫ് ഹോപ്‌സ് എന്ന പേരില്‍ ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ചെയ്യുന്നത്. ഹോപ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഡോ. സൈനുല്‍ ആബിദീന്‍, ഡോ. ടി.പി അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഹോപ് കെയറിന് കീഴില്‍ പീഡിയാട്രിക് വാര്‍ഡില്‍ ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹോപ് കെയറിന്റെ ഭാഗമായി കഴിഞ്ഞ ആറുമാസമായി നൂട്രീഷ്യല്‍ സപ്ലിമെന്റും വിതരണം ചെയ്യുന്നു. ബണ്ടില്‍ ഓഫ് ഹോപ്‌സ് ഹോപ് കെയറിന്റെ കീഴിലാണ് സാധ്യമാക്കുന്നത്. വിവിധ ആശുപത്രികളുമായും സഹകരിച്ച് എറണാകുളം, തിരുവന്തപുരം എന്നീ നഗരങ്ങളിലും കേരളത്തിന് പുറത്തുളള പ്രധാന നഗരങ്ങളിലേക്കും ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍' പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപമായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെടുക. 9846444421.