അമ്മമാരെ കരുതി കൊലക്കത്തി താഴെ വെയ്ക്കണം: കാഞ്ചനമാല

Friday 11 August 2017 10:11 pm IST

രാമായണ ഫെസ്റ്റിന്റെ ഭാഗമായി നടന്ന ശബരി സല്‍ക്കാരത്തില്‍ മാടമ്പ് കുഞ്ഞുക്കുട്ടന്‍ , പീച്ചി ആദിവാസി കോളനിയിലെ തങ്കമണിയില്‍ നിന്ന് ഭക്ഷണം സ്വീകരിക്കുന്നു. ബി.ഗോപാലകൃഷ്ണന്‍, എ.പി. ഭരത്കുമാര്‍, ഒ. രാജഗോപാല്‍, വി.കെ. വിശ്വനാഥന്‍, പി.കെ. കൃഷ്ണദാസ്, കാഞ്ചനമാല, മാര്‍ അപ്രേം മെത്രാപ്പോലീത്ത, എസ്.രമേശന്‍ നായര്‍ സമീപം

തൃശൂര്‍: അഭിപ്രായഭിന്നതകളുടെ പേരില്‍ കൊലക്കത്തിയെടുക്കുന്നവര്‍ അക്രമമാര്‍ഗത്തില്‍ നിന്ന് പിന്തിരിയണമെന്ന് സാമൂഹ്യപ്രവര്‍ത്തക കാഞ്ചനമാല. സ്‌നേഹത്തിന്റെ സന്ദേശമാണ് ശ്രീരാമനും രാമായണവും മനുഷ്യസമൂഹത്തിന് പകര്‍ന്ന് നല്‍കിയതെന്നും തൃശൂരില്‍ നടന്ന രാമായണം ഫെസ്റ്റില്‍ അവര്‍ പറഞ്ഞു.

കൊലക്കത്തിയെടുക്കുന്നവര്‍ അമ്മമാരുടെ കണ്ണീരിനെക്കുറിച്ച് ഓര്‍ക്കണം. രാമായണം വായിക്കുന്നത് സമൂഹത്തെ നന്മയിലേക്ക് നയിക്കുമെന്നാണ് താന്‍ കരുതുന്നത്. പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍ രാമായണ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, കാ.ഭാ. സുരേന്ദ്രന്‍, ഡോ. ലക്ഷ്മിശങ്കര്‍, ജയശ്രീ മേനോന്‍ തുടങ്ങിയവര്‍ രാമായണ വിചാരസഭയില്‍ സംസാരിച്ചു.

സാമൂഹ്യസമരസതാ സന്ദേശവുമായി നടന്ന ശബരി സല്‍ക്കാരം എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ ഉദ്ഘാടനം ചെയ്തു. പീച്ചി ആദിവാസി കോളനിനിവാസികളില്‍ നിന്ന് വിശിഷ്ടാതിഥികള്‍ ഭക്ഷണം സ്വീകരിച്ചു. ഒ.രാജഗോപാല്‍ എംഎല്‍എ, കവി എസ്. രമേശന്‍നായര്‍, ബിജെപി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്, മാര്‍ അപ്രേം മെത്രാപ്പോലീത്ത, ടി.വി.ബാബു, വി.കെ. വിശ്വനാഥന്‍, എ.പി. ഭരത്കുമാര്‍, ഡോ. ജി. മുകുന്ദന്‍, ശ്രീനാഥ് കാര്യാട്ട്, എം.തങ്കമണി, ഗായിക വൈക്കം വിജയലക്ഷ്മി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ ശബരി സല്‍ക്കാരത്തില്‍ പങ്കെടുത്തു.

വൈകീട്ട് സാംസ്‌കാരിക സദസ്സ്, വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ സംഗീതനിശ, സംസ്‌കൃതസിനിമ ‘ഇഷ്ടി’യുടെ പ്രദര്‍ശനം എന്നിവയും നടന്നു. രാമായണ പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്കും, വാത്മീകി പുരസ്‌കാരം എസ്. രമേശന്‍നായര്‍ക്കും, കലാസമര്‍പ്പണ പുരസ്‌കാരം സംവിധായകന്‍ രാജസേനനും സമ്മാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.