പ്രധാനമന്ത്രി സുരക്ഷാ ഭീമയോജന: ധനസഹായം വിതരണം ചെയ്തു

Friday 11 August 2017 10:08 pm IST

മുക്കം: കാരശേരി പഞ്ചായത്തിലെ ഊരാളികുന്നില്‍ മരിച്ച ബിനു എബ്രഹാമിന്റെ ഭാര്യ സത്യജയക്കും മകള്‍ക്കും പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം ധനസഹായം വിതരണം ചെയ്തു. മുക്കം എസ്ബിഐ ശാഖ മുഖേന രണ്ട് ലക്ഷം രൂപയാണ് ലഭിച്ചത്. മുക്കം നഗരസഭ കൗണ്‍സിലര്‍ രജിത കുപ്പോട്ട് ചെക്ക് കൈമാറി. എസ്ബിഐമാനേജര്‍ അനുരാഗ് ,സീനിയര്‍ അക്കൗണ്ടന്റ് ഹര്‍ഷ പോള്‍, കര്‍ഷകമോര്‍ച്ച ജില്ല സെക്രട്ടറി ബാബു മൂലയില്‍, ബാലകൃഷ്ണന്‍ വെണ്ണക്കോട്, വി.വി. കൃഷ്ണദാസ്, വിജയന്‍ ചക്കാലക്കല്‍, സുശീലതാവൂരി ടീ, പി.സി. രഘുപ്രസാദ് എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.