എസ്എഫ്‌ഐയുടെ ആഭാസചിത്രത്തിന് കേരളവര്‍മ്മയില്‍ പൂര്‍വവിദ്യാര്‍ത്ഥികളുടെ മറുപടി

Friday 11 August 2017 10:10 pm IST

തൃശൂര്‍: സരസ്വതിദേവിയുടെ ആഭാസ ചിത്രം പ്രദര്‍ശിപ്പിക്കുക വഴി എസ്എഫ്‌ഐ വിവാദം സൃഷ്ടിച്ച കേരളവര്‍മ്മ കോളേജില്‍ പൂര്‍വവിദ്യാര്‍ത്ഥികളുടെ മറുപടി. കോളേജില്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റിന്റെ ഭാഗമായി വിതരണം ചെയ്ത ഫലകങ്ങളില്‍ സരസ്വതി ദേവിയുടെ മനോഹരമായ ചിത്രം ആലേഖനം ചെയ്തിരുന്നു. കോളേജ് മുന്‍ ചെയര്‍മാന്‍ അന്തരിച്ച പി.ശ്യാമിന്റെ ഓര്‍മക്കായാണ് പൂര്‍വവിദ്യാര്‍ത്ഥികള്‍ എന്‍ഡോവ്‌മെന്റ് നല്‍കുന്നത്. എല്ലാ ഡിപ്പാര്‍ട്ടുമെന്റിലും കോളേജില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ്. വീണാധാരിണിയായി അലങ്കാരവിഭൂഷിതയായി താമരയില്‍ ഇരിക്കുന്ന സരസ്വതിയുടെ ചിത്രം പതിച്ച ഫലകമാണ് ഇന്നലെ വിതരണം ചെയ്തത്. സംഭവം എസ്എഫ്‌ഐക്കുള്ള മറുപടിയായെന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെട്ടു.