കൊച്ചി: കേരള ലളിതകലാ അക്കാദമി 2016-17 വര്‍ഷത്തെ സംസ്ഥാന ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫോട്ടോഗ്രാഫി വിഭാഗത്തില്‍ തൃശൂര്‍ കൈനൂര്‍ സ്വദേശി അജി ഗ്രേസും കാര്‍ട്ടൂണില്‍ കോഴിക്കോട് പെരുമണ്ണ സ്വദേശി അബ്ദുല്‍ അനീസ് കെ.ടിയും പുരസ്കാരങ്ങള്‍ നേടി.
അക്കാദമി ചെയര്മാന് ടി.എ സത്യപാലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മധു എടച്ചന, ഷാജി ചേര്‍ത്തല എന്നിവര്‍ ഫോട്ടോഗ്രാഫി വിഭാഗത്തിലും രഞ്ജിത് എ.എസ്, ദിന്‍രാജ് എന്നിവര്‍ കാര്‍ട്ടൂണ്‍ വിഭാഗത്തിലും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. ഷാജി.എന്‍. കരുണ്‍, കെ.കെ മാരാര്‍, രഞ്ജിത് കുമാര്‍ ഗ്രോവര്‍ എന്നിവര്‍ ഫോട്ടോഗ്രാഫി വിഭാഗത്തിലും ഇ.പി ഉണ്ണി, അഡ്വ. സെബാസ്റ്റ്യന്‍ പോള്‍, ഡോ. സി.എസ് ജയറാം എന്നിവര്‍ കാര്‍ട്ടൂണ്‍ വിഭാഗത്തിലും വിധികര്‍ത്താക്കളായി.
19ന് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.കെ ബാലന് അവാര്‍ഡുകള്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: