ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

Friday 11 August 2017 10:31 pm IST

കൊച്ചി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിന് ജില്ലയില്‍ ഇന്ന് തുടക്കം. കലൂര്‍ എ.സി.എസ് സ്‌കൂളില്‍ ഇന്ന് ചിത്രരചനാമത്സരം (ശ്യാമ) നടക്കും. മത്സരത്തിന്റെ വിഷയം ശ്രീകൃഷ്ണസംബന്ധിയായിരിക്കും. കെ.ജി ക്ലാസുകള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി തലം വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് നാല് വിഭാഗങ്ങളിലായി മത്സരത്തില്‍ പങ്കെടുക്കാം. ഓരോവിഭാഗത്തിലും ഒന്ന് മുതല്‍ 5 വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക് വിജയമുദ്രയും പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ഉപഹാരങ്ങളും ലഭിക്കും. വാട്ടര്‍ കളര്‍, ക്രയോണ്‍സ്, ഓയില്‍ പേസ്റ്റ് എന്നിവ ഉപയോഗിക്കാം. ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറും കാര്‍ട്ടൂണിസ്റ്റുമായ ബി. സഞ്ജീവ്് ഉദ്ഘാടനം നിര്‍വ്വഹിക്കും. മത്സരവേദിയില്‍ രാവിലെ 8.30 മുതല്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടക്കുമെന്ന് ബാലഗോകുലം കൊച്ചി മഹാനഗര്‍ സമിതി അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഇടപ്പള്ളി നഗരത്തിന്റെ കൃഷ്ണഗീതി മത്സരവും എ.സി.എസ് സ്‌കൂള്‍ ഹാളില്‍ നടക്കും. ആഘോഷത്തിന്റെ ഭാഗമായി ഒരുമാസക്കാലം നീണ്ടു നില്‍ക്കുന്ന വിവിധ മത്സരങ്ങളും കലാസാംസ്‌കാരിക പരിപാടികളുമാണ് ബാലഗോകുലം നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്. ആഘോഷസമിതി മട്ടാഞ്ചേരി: ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷത്തിന് കൊച്ചി നഗരത്തില്‍ ആഘോ ഷസമിതി രൂപീകരിച്ചു. മട്ടാഞ്ചേരികരുവേലിപ്പടി രാമേശ്വരം ദേശം എന്നിവ കേന്ദ്രീകരിച്ച് ഉറിയടി, ശ്രീകൃഷ്ണ ഗാനാമൃതം മത്സരങ്ങള്‍, കുടുംബസംഗമം, ഘോഷയാത്ര, എന്നിവ നടക്കും. എന്‍.എസ്.എസ്. ഹാളില്‍ നടന്ന ഹൈന്ദവസംഘടനാ പ്രവര്‍ത്തക സമ്മേളനത്തില്‍ ആഘോഷ സമിതി രൂപീകരിച്ചു. വിശ്വനാഥ് അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു. എം.ലക്ഷ്മണ കിളിക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. മേലേത്ത് രാധാകൃഷ്ണന്‍, അശോക് കുമാര്‍ എസ് കമ്മത്ത്, എസ്.പി. രാജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷസമിതി ഭാരവാഹികളായി ഡോ: ശ്രീറാം ചന്ദ്രന്‍ (അദ്ധ്യക്ഷന്‍), വിജയ് നാഥ് മല്ല( ജനറല്‍ സെക്രട്ടറി),ആര്‍. ശ്രീനാഥ് പ്രഭു (ആഘോഷപമുഖ്), കെ. പ്രഭാകര പ്രഭു (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.