കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി.വി. രാജേഷ് എംഎല്‍എ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മുപ്പത്തിയൊന്‍പതാം പ്രതിയായ രാജേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിചാരണക്കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
ഷുക്കൂറിന്റെ വധം മുന്‍കൂട്ടി അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 118 -ാം വകുപ്പാണ് രാജേഷിനെതിരേ ചുമത്തിയിരിക്കുന്നത്. നേരത്തെ കേസില്‍ ഇതേ കുറ്റത്തിന് അറസ്റ്റിലായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: