തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്ന് ഭരണപരിഷ്ക്കാര കമ്മീഷന് അദ്ധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. സര്‍ക്കാരിന് ഏകപക്ഷീയമായി പദ്ധതി നടപ്പാക്കാനാകില്ല.
ഘടകകക്ഷികളും അനുകൂല നിലപാടെടുത്തിട്ടില്ല. പ്രതിപക്ഷം ആശയക്കുഴപ്പമുണ്ടാക്കുന്നു. സമവായത്തിലൂടെ മാത്രമേ മുന്നോട്ടുപോകൂയെന്ന് വൈദ്യുതി മന്ത്രി നിയമസഭയെ അറിയിച്ചതാണ്. എന്നാല്‍, പദ്ധതി ആരംഭിച്ചുവെന്ന മട്ടില്‍ പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും വിഎസ് വാര്‍ത്താ ക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: