ന്യൂദല്‍ഹി : ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ തക്ക ആയുധശേഷിയും ആള്‍ബലവും ഇന്ത്യന്‍ സൈന്യത്തിനുണ്ടെന്നു പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ലോക്സഭയിൽ സംസാരിക്കവെയാണ് അദ്ദേഹം സൈനിക ബലത്തെക്കുറിച്ച് പ്രതികരിച്ചത്.
ഇന്ത്യന്‍ സൈന്യത്തിൽ പൂർണ്ണമായും വിശ്വസിക്കാമെന്ന് അദ്ദേഹം പറഞ്ഞു .സൈന്യത്തിന്റെ പക്കലുള്ള ആയുധ പ്രതിരോധ സംവിധാനങ്ങള്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ പര്യാപ്തമാണെന്നും മന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി. എം.പി കെ.സി.വേണുഗോപാലിന്റെ ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു അരുണ്‍ ജെയ്റ്റ്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: