ഒറ്റപ്പാലം: നാട്ടിലിറങ്ങിയ ആനകളെ ഉള്ക്കാട്ടിലെത്തിക്കാന് തമിഴ്നാട്ടില്‍ നിന്നും കുങ്കി ആനകളെത്തി. ആനകളെ കാട്ടിലെത്തിക്കാന്‍ വനം, പോലീസ് സംഘത്തിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് കുങ്കി ആനകളെ എത്തിച്ചത്.
ആനകളെ കാട്ടിലേക്ക് കയറ്റാന്‍ സിസിഎഫ് എം.കെ. ചന്ദ്രശേഖര്‍, ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയ, ജില്ലാ പോലീസ് സൂപ്രണ്ട് പ്രദീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ നടക്കുന്നത്. ആനകളെ കടത്തി വിടാന്‍ പാലക്കാട് മണ്ണാര്‍ക്കാട് പ്രധാനപാത കടന്നു പോകുന്ന മുണ്ടൂരില്‍ ഗതാഗതം തടഞ്ഞിരിക്കുകയാണ്.
യാത്രക്കിടയില്‍ ഇതുവരെ ആനകള്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. പുഴയില്‍ നീന്തിത്തുടിച്ചും പുഴയോരം ചേര്‍ന്നുമാണ് കൂടുതല്‍ സമയവും ആനകള്‍ നാട്ടില്‍ വിലസിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: