ന്യൂദല്‍ഹി: തീഹാർ ജയിലിൽ ഇനി റിയാലിറ്റി ഷോ മത്സരം നടക്കും. സംഗതി സത്യമാണ്, കൊടും കുറ്റവാളികൾ വാണരുളുന്ന തീഹാർ ജയിലിലെ കലാകാരന്മാരെ കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് ജയിൽ അധികൃതർ ഇത്തരത്തിലൊരു റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. ദല്‍ഹി പ്രിസണ്‍സും മ്യൂസിക്ക് വണ്‍ റിക്കോഡ്സും ചേര്‍ന്നാണ് റിയാലിറ്റി പരിപാടി നടത്തുന്നത്.
തീഹാര്‍ ഐഡിയല്‍ എന്ന പേരിലാണ് സംഗീത റിയാലിറ്റി ഷോ സംഘടിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര – സംഗീത മേഖലയില്‍ നിന്നുള്ള പ്രമുഖരായിരുന്നു വിധികര്‍ത്താക്കള്‍. വിദേശികള്‍ അടക്കമുള്ള തടവുപുള്ളികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
നാളെ നടക്കുന്ന പരിപാടിയില്‍ പ്രെമോയും ടൈറ്റില്‍ ട്രാക്കും പുറത്തിറക്കും. പ്രത്യേകമായി സംഘടിപ്പിച്ചിരിക്കുന്ന ചടങ്ങില്‍ വച്ചാണ് പ്രകാശനം ചെയ്യുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പേ ഇത്തരത്തില്‍ ചിത്രീകരണം പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: