ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്ന് ശരത് യാദവിനെ നീക്കി

Saturday 12 August 2017 3:13 pm IST

ന്യൂദല്‍ഹി: ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്ന് ശരത് യാദവിനെ നീക്കി. പകരം പുതിയ രാജ്യസഭാ കക്ഷി നേതാവായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വിശ്വസ്തന്‍ രാമചന്ദ്ര പ്രസാദ് സിംഗിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിനാലാണ് ശരദ് യാദവിനെ നീക്കിയതെന്നു ബിഹാര്‍ പാര്‍ട്ടി അധ്യക്ഷന്‍ ബശിസ്ഥ നരേന്‍ സിംഗ് അറിയിച്ചു. മഹാസഖ്യം തകര്‍ത്ത് നിതീഷ് കുമാര്‍ ബിജെപി പിന്തുണയോടെ വീണ്ടും അധികാരത്തില്‍ എത്തിയതിനോട് ശരദ് യാദവിന് വലിയ എതിര്‍പ്പാണ് ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ വലിയ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കിയത്. അതേസമയം രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കിയ നടപടിക്കെതിരെ ശരത് യാദവ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ കണ്ട് കത്ത് സമര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.