മഴ കുറവ്: വരണ്ടുണങ്ങി തമിഴ് പാടങ്ങള്‍

Saturday 12 August 2017 4:23 pm IST

പത്തനാപുരം: ജലക്ഷാമം രൂക്ഷമായതോടെ തമിഴ് പാടങ്ങള്‍ വരണ്ടുണങ്ങി കൃഷി ഇല്ലാതായതോടെ മലയാളി ഓണത്തിന് പച്ചക്കറി വാങ്ങാന്‍ പൊന്നുംവില നല്‍കേണ്ടി വരും. മഴയിലുണ്ടായ വന്‍ കുറവ് തമിഴ് കര്‍ഷകരെ പട്ടിണിയിലാക്കിയിരിക്കുകയാണ്. എല്ലാ കൊല്ലത്തെയും അപേക്ഷിച്ച് ശരാശരിയിലും താഴെയാണ് ഇത്തവണ മഴ ലഭിച്ചത്. ജലസംഭരണികളെല്ലാം വരണ്ടു. ഗ്രാമ അതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്ന ഭീമന്‍ കിണറുകളില്‍ നിന്നും ടാങ്കര്‍ വഴിയാണ് മിക്ക സ്ഥലങ്ങളിലേക്കും ഗാര്‍ഹികാവശ്യത്തിനുള്ള ജലം എത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ പച്ചക്കറി വിളവെടുപ്പ് നടക്കുന്നത് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ്. അതിര്‍ത്തി ഗ്രാമങ്ങളായ തെങ്കാശി, തിരുനെല്‍വേലി, ചുരണ്ട, മധുര, രാജപാളയം, പുളിയന്‍കുടി എന്നി പ്രധാനമാര്‍ക്കറ്റുകള്‍ വഴിയാണ് പച്ചക്കറി കേരളത്തിലേക്ക് എത്തുന്നത്. വിപണികളിലെ വില വര്‍ദ്ധനവ് ഒന്നും കര്‍ഷകരെ തുണയ്ക്കില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.