ചെറുപുഴ പഞ്ചായത്ത് യുഡിഎഫ് ഭരണം തകര്‍ച്ചയുടെ വക്കില്‍

Saturday 12 August 2017 7:55 pm IST

ചെറുപുഴ:സംസ്ഥാനത്ത് യുഡിഎഫ് മുന്നണിബന്ധം വിട്ട് ഒറ്റക്കു നില്‍ക്കുന്ന കേരള കോണ്‍ (എം) ചെറുപുഴയിലും യുഡിഎഫ് ബന്ധം വിടാന്‍ തയ്യാറകുന്നതായി സൂചന. പത്തൊന്‍പത് വാര്‍ഡുകളുള്ള ചെറുപുഴ പഞ്ചായത്തില്‍ പ്രദേശിക തലത്തില്‍ കേരള കോണ്‍ (എം) യുഡിഎഫുമായി സഹകരിച്ച് കൊണ്ടാണ് ഭരണം നടത്തുന്നത്. കോണ്‍ഗ്രസിന് ഒന്‍പതും ഇടതുപക്ഷത്തിന് എട്ടും മെമ്പര്‍മാരുള്ളപ്പോള്‍ രണ്ട് മെമ്പര്‍മാരുള്ള കേരള കോണ്‍ഗ്രസി(എം)ന്റെ നിലപാട് മാറിയാല്‍ ഭരണം പോകുന്ന അവസ്ഥയാണ്. സംസ്ഥാനത്ത് ഭൂരിപക്ഷം സ്ഥലങ്ങളില്‍ ത്രിതല പഞ്ചായത്ത് ഭരണം നടക്കുമ്പോള്‍ ചെറുപുഴ പഞ്ചായത്തില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി കോണ്‍ഗ്രസ്, കേരള കോണ്‍ (എം) തമ്മില്‍ യോജിപ്പിലല്ല കാര്യങ്ങള്‍ നടക്കുന്നത്. രാജഗിരി വാര്‍ഡ് ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസും കേരള കോണ്‍സും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ബന്ധം വഷളാകുകയും സീറ്റ് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഉപതെരഞ്ഞടുപ്പ് പ്രചാരണ സമയത്ത് ഇരു പാര്‍ട്ടിയിലെ നേതാക്കള്‍ തമ്മില്‍ അക്ഷേപങ്ങളും അപഹാസ്യങ്ങളും നടത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും, അണികളുടെയും ഇടയിലുണ്ടായ വിള്ളല്‍ നിലനില്‍ക്കുമ്പോഴാണ് പഞ്ചായത്ത് ഭരണകാര്യത്തില്‍ കുടിയാലോചനകള്‍ നടത്താതെ തിരുമാനങ്ങള്‍ ഏകപക്ഷീയമായി നടപ്പിലാക്കുന്നതിലും കേരള കോണ്‍ (എം) ന് കടുത്ത അതൃപ്തിയാണുള്ളത്. ഇതുകൊണ്ടുതന്നെ പഞ്ചായത്തില്‍ നല്ല ഭരണം കാഴ്ച്ചവയ്ക്കാന്‍ കോണ്‍ഗ്രസിനുള്ളിലെ പോരും കേരളാ കോണ്‍ഗ്രസ് ചാഞ്ചാട്ടവും കാരണം സാധിക്കുന്നില്ല. ബ്ലോക്കിന്റെയും ജില്ലയുടെയും ഉള്‍പ്പെടെ കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ലഭ്യമാകുന്ന പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പാക്കാന്‍ കഴിയുന്നില്ല. ആരോഗ്യ വകുപ്പ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായ മെമ്പര്‍ വാങ്ങേണ്ട പുരസ്‌ക്കാരം കോണ്‍ഗ്രസ് മെമ്പര്‍ തിരുവനന്തപുരത്ത് പോയി വാര്‍ത്തയാക്കിയതും പല സുപ്രധാന തീരുമാനങ്ങളിലും കേരളാ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തി തരംകിട്ടുമ്പോഴെല്ലാം അപമാനിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്ത്രം മെനയുന്നതും പഞ്ചായത്ത് ഭരണത്തിലും പ്രതിഫലിക്കുകയാണ് തങ്ങളുടെ നേതാക്കളെ പരസ്യമായി അപമാനിക്കാന്‍ ശ്രമിക്കുന്നവരുമായി യാതൊരു ബന്ധവും വേണ്ടന്നാണ് കേരള കോണ്‍ പ്രവത്തകരും അണികളും കേരള കോണ്‍ഗ്രസിന്റെ ജില്ല, മണ്ഡലം നേതാക്കളെ അറിയിച്ചതായി സൂചന ലഭിച്ചു.കേരള കോണ്‍ (എം) കടുത്ത നിലാപാടുകള്‍ സ്വികരിച്ചാല്‍ ചെറുപുഴയില്‍ ഭരണമാറ്റത്തിന് സാധ്യയേറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.