പയ്യാവുര്‍:വ്യാപാരി വ്യവസായി ചന്ദനക്കാംപാറ യുണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന അഞ്ചാമത് ജില്ലാതല വടംവലി മല്‍സരം 15 ന് ഉച്ചക്ക് 12മണിക്ക് ചന്ദനക്കാംപാറ ചെറുപുഷ്പം ബാസ്കറ്റ്ബോള്‍ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തില്‍ ഫാ: സെബാസ്റ്റ്യന്‍ മൂക്കിലിക്കാട്ടില് ഉദ്ഘാടനം ചെയ്യും. ഒന്നാം സമ്മാനം എലിയാമ്മ തോമസ് തുനാട്ട് മെമ്മോറിയല്‍ ട്രോഫിയും, 25001 രൂപയും, രണ്ടാം സമ്മാനം മാണി പുളിമൂട്ടില്‍ മെമ്മോറിയല്‍ ഷീല്‍ഡും 15001 രൂപയും, മൂന്നാം സമ്മാനം എല്‍സി കുര്യക്കോസ് കളരിക്കല്‍ എന്‍ഡോമെന്റ് െ്രെപസ് മണി 8001 രൂപയും, നാലാം സമ്മാനം ടേസ്റ്റി കാറ്ററിംഗ് സര്‍വീസ് നല്കുന്ന 4001 രൂപയുമാണ്. വിജയികള്‍ക്ക് ദേവസൃ മേച്ചേരി, ഐ.റ്റി.സത്യലാല്‍, ജോര്‍ജ് തോണിക്കല്‍, റ്റി.എം.ജോഷി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. മല്‍സരത്തിന് മുന്നോടിയായി രാവിലെ 8.30 ന് ചതിരംപുഴ, മാവുംതോട് ചാപ്പക്കടവ് ടൗണില്‍ പായസ വിതരണം നടത്തും. 9.30 ന് വടംവലി രജിസ്ട്രേഷന്. 12 നടക്കുന്ന പൊതുസമ്മേളനം ചന്ദനക്കാംപാറ പള്ളി വികാരി ഫാ. സെബസ്റ്റ്യന് മുക്കിലിക്കാട്ട് ഉദ്ഘാടനം ചെയ്യും. ജോസ് തുരുത്തിയില്‍ അദ്ധ്യക്ഷത വഹിക്കും. എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ പയ്യാവുര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റുപറമ്പില്‍ ആദരിക്കും. ഫോണ്‍: 94968320 68,9447 885077, 9446776447
പ്രതികരിക്കാൻ ഇവിടെ എഴുതുക: