പ്രതിയെ സിപിഎം നാടുകത്തിയെന്ന് ദളിത് മഹാസഭ

Saturday 12 August 2017 7:58 pm IST

കാഞ്ഞങ്ങാട്: ചന്തേര പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ പോക്‌സോ കേസിലെ പ്രതിയായ ഡിവൈഎഫ്‌ഐ യുവ നേതാവിനെ സിപിഎം നാടുകടത്തിയതായി ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ.രാമന്‍ ആരോപിച്ചു. 17 വയസ്സുള്ള ദലിത് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെയാണ് വിദേശത്ത് അയക്കാനൊത്താശ ചെയ്തിരിക്കുന്നത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അന്യായകാരിയുടെ കുടുംബത്തെ സിപിഎം പ്രാദേശിക നേതൃത്വം ഭീഷണിപ്പെടുത്തിയതായി പി.കെ.രാമന്‍ പറഞ്ഞു. കേസ് ഒത്തുതീര്‍പ്പ് ആക്കിയില്ലെങ്കില്‍ പ്രതിയെ ഗള്‍ഫില്‍ തന്നെ സ്ഥിര താമസമാക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്‌ഐ യുവനേതാവ് മുണ്ടക്കണ്ടത്തെ ശ്രീരാജിനെ വിദേശത്ത് താമസിപ്പിച്ച സംഭവം വിചാരണ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്ന് രാമന്‍കുട്ടിച്ചേര്‍ത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.