സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം ആസൂത്രിതശ്രമം

Saturday 12 August 2017 8:24 pm IST

പത്തനംതിട്ട: പത്തനംതിട്ടയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും സംഘര്‍ഷം സൃഷ്ടിക്കാനും സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും ആസൂത്രിതശ്രമം. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്ന പ്രചരണം നടത്തി പ്രകോപനം ഉണ്ടാക്കാനാണ് മാര്‍ക്സ്റ്റിസ്റ്റ് ശ്രമം. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം പത്തനംതിട്ട നഗരസഭ അതിര്‍ത്തിക്കുള്ളില്‍ താഴെവെട്ടിപ്പുറത്ത് ആര്‍എസ്എസ് നിരോധിതമേഖല എന്ന് ചുവരെഴുത്ത് നടത്തിയത്. ടാര്‍റോഡില്‍ വലിയ അക്ഷരത്തില്‍ ആര്‍എസ്സ്എസ്സ് നിരോധിത മേഖല എന്ന് എഴുതിവയ്ക്കുകയും അതിന്റെ ചിത്രം എടുത്ത് ഫെയ്‌സ് ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്താണ് പ്രകോപനം ഉണ്ടാക്കുന്നത്. ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയും അടങ്ങുന്ന മേഖലയാണിത്. പൂവന്‍പാറയും കൈരളീപുരവും പൊയിലക്കരപടിയും അടങ്ങുന്ന താഴെവെട്ടിപ്പുറം ചെങ്കോട്ടയാണെന്നും അവിടെ കാവി വാഴില്ലെന്നും വാഴിക്കില്ലെന്നുമാണ് പ്രചരണം. കഴിഞ്ഞിടെ താഴെവെട്ടിപ്പുറത്ത് ഗുരുപൂജ മഹോത്സവം നടക്കുന്നതിനിടയില്‍ സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍ അക്രമികള്‍ സംഘടിച്ചെത്തുകയും ആര്‍എസ്എസ്പ്രവര്‍ത്തകരെ അക്രമിക്കുകയും ചെയ്തു. ഇതിനിടെ സ്ഥലത്തെത്തിയ പോലീസും ആര്‍എസ്എസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ബിജെപി ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവരെ അന്യായമായി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.